
ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ (OVBS)ക്ലാസ് നവംബർ 2023 പതിനൊന്നാം (11-11-2023)തീയതി മുതൽ പതിമൂന്നാം(13-11-2023) തീയതി വരെ വരെ നടക്കും
- ststephenschurch
- 0
- on Nov 05, 2023


നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ ഈ വര്‍ഷത്തെ (2023-2024) ഒ. വി. ബി. എസ്. (ഓർത്തഡോൿസ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) നവംബർ മാസം 11 ന് തുടങ്ങി 13 ന് സമാപിക്കും. മുഖ്യ തീം. Let’s Pray (നമുക്ക് പ്രാർത്ഥിക്കാം ) (1 Thessalonians 5:17). ബൈബിൾ ക്ലാസ്സിന് നേതൃത്വം നൽകുന്നത് ബ്രദർ റോബിൻ അലക്സ് മാത്യു നാഗ്പൂരിലെ വൈദിക സെമിനാരിയിൽ നിന്ന്. ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ് , സൺഡേസ്കൂൾ ടീച്ചേഴ്സ്, എം. ജി. ഓ. സി. എസ്. എം സീനിയേഴ്സ് അംഗങ്ങൾ വിവിധ സെക്ഷനിൽ ക്ലാസ് നയിക്കും, സൺഡേസ്കൂൾ ഹെഡ് മാസ്റ്റ൪ ഷാജി ഫിലിപ്പ് കടവിൽ, സെക്രട്ടറി എബി മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണം നടക്കും. ഒ.വി.ബി.എസ് രാവിലെ 7. 45 ന് 11-11-2023( ശനിയാഴ്ച) ആരംഭിക്കുകയും. 13-11-2023( തിങ്കളാഴ്ച) ഉച്ചയ്ക്ക് 1.45 ന് സൺഡേസ്കൂൾ വിദ്യാ൪ത്ഥികളുടെ കലാപരിപാടികളോടെ സമാപന സമ്മേളനവും, സ്നേഹവിരുന്നും. തുടർന്ന് ഒ. വി. ബി. എസ് റാലിയും നടക്കും .