മാർ ദിമെത്രിയോസ് സപ്തതി ഡയാലിസിസ് ചാരിറ്റി പദ്ധതിക്കും

ന്യൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിൽ യുവജന പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാർ ദിമെത്രിയോസ് സപ്തതി ഡയാലിസിസ് ചാരിറ്റി പദ്ധതിക്കും, ഇടവകയിൽ പ്രവർത്തിക്കുന്ന സ്കൂൾ വികസന സംരംഭത്തിനും പിന്തുണ നൽകാൻ വേണ്ടി ഇടവക യുവജനപ്രസ്ഥാനം സ്നേഹ സാന്ത്വനം എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും വിനോദത്തിന്റെയും മാന്ത്രിക സായാഹ്നം 31 മാർച്ച് 2024 താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതിന്റെ ഭാഗമായി കൂപ്പണിന്റെ വിതരണ ഉദ്ഘാടനം ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ് ഡൽഹി സെന്റ് സ്റ്റീഫൻസ്‌ കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ജോൺ വർഗീസിന് നൽകിക്കൊണ്ട് നിർവഹിക്കുന്നു. അനീഷ്‌ പി ജോയി,ജയ്മോൻ ചാക്കോ, കോശി പ്രസാദ്, സാമൂവൽ കെ.റ്റി,സിബി രാജൻ, സാബു ഡാനിയേൽ ജോബിൻ റ്റി മാത്യൂ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *