
സ്നേഹ സാന്ത്വനം പോസ്റ്റർ പ്രകാശനം
- ststephenschurch
- 0
- on Nov 24, 2023
ന്യൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിൽ യുവജന പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാർ ദിമെത്രിയോസ് സപ്തതി ഡയാലിസിസ് ചാരിറ്റി പദ്ധതിക്കും, സ്കൂൾ വികസന സംരംഭത്തിനും പിന്തുണ നൽകാൻ വേണ്ടി ഇടവക യുവജനപ്രസ്ഥാനം സ്നേഹ സാന്ത്വനം എന്ന പേരിൽ സംഘടിപ്പിക്കുന്ന സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും വിനോദത്തിന്റെയും മാന്ത്രിക സായാഹ്നം 31 മാർച്ച് 2024 താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതിന്റെ പോസ്റ്റർ പ്രകാശനം ഡൽഹി ഓർത്തഡോക്സ് സെന്ററിൽ വച്ച് ഭദ്രാസനാധിപ൯ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ നിർവഹിക്കുന്നു. ഡൽഹി ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി അബ്രഹാം, ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്ബ്, ജയ്പുർ സെന്റ് തോമസ് ഇടവക വികാരി റവ. ഫാ. പത്രോസ് ജോയി, ജോബിൻ റ്റി മാത്യൂ, ജയ്മോൻ ചാക്കോ, സിബി രാജൻ, കോശി പ്രസാദ്, സാബു ഡാനിയേൽ, ജുബി മാത്യൂ എന്നിവർ സമീപം.

