റവ.ഫാ. ജോൺ കെ ജേക്കബ് അച്ചന് സ്നേഹനിർഭരമായ യാത്രയയപ്പ്
- ststephenschurch
- 0
- on Jul 08, 2024
റവ.ഫാ. ജോൺ കെ ജേക്കബ് അച്ചന് സ്നേഹനിർഭരമായ യാത്രയയപ്പ്
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന റവ.ഫാ. ജോൺ കെ ജേക്കബ് അച്ചന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. സെന്റ് സ്ററീഫ൯സ് ഓർത്തഡോക്സ് പള്ളി മാനേജിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 30ന് ആണ് സമുചിതമായ യാത്രയയപ്പ് ഒരുക്കിയത്
കഴിഞ്ഞ രണ്ടു വർഷത്തെ ചുമതലകളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ബഹുമാനപ്പെട്ട അച്ചന്റെ മികവുറ്റ സ്നേഹത്തിനുള്ള അംഗീകാരം എന്ന നിലയിൽ ക്രമീകരിച്ച യാത്രയയപ്പ് യോഗത്തിന് ഇടവകയുടെ സെക്രട്ടറി കോശി പ്രസാദ് സ്വാഗത പ്രസംഗവും, ഇടവകയിലെ എല്ലാ പ്രയർ ഗ്രൂപ്പുകളെയും പ്രതിനിധീകരിച്ച് ഇടവകയുടെ വൈസ് പ്രസിഡന്റ് ജയമോൻ ചാക്കോ,സൺഡേ സ്കൂൾ പ്രസ്ഥാനത്തിന് വേണ്ടി ഹെഡ്മാസ്റ്റർ ഷാജി ഫിലിപ്പ് കടവിൽ, യുവജനപ്രസ്ഥാനത്തിന് വേണ്ടി സെക്രട്ടറി അലൻ എസ് തോമസ്, മർത്തമറിയം വനിതസമാജത്തിനു വേണ്ടി സെക്രട്ടറി ബിൻസി വർഗീസ്, ആമോസിനു വേണ്ടി ഷിനോ ഷാജി, എം ജി ഓ സി എസ് എം പ്രസ്ഥാനത്തിന് വേണ്ടി ശ്രേയ വർഗീസ്, ഇടവകയുടെ സീനിയർ മാനേജിംഗ് കമ്മിറ്റി മെമ്പർ ഐപ്പ് സി ഐ എന്നിവർ ആശംസ പ്രസംഗം നടത്തി. ഇടവകയുടെ ട്രസ്റ്റി അനീഷ് പി ജോയ് കൃതജ്ഞത എല്ലാവർക്കും രേഖപ്പെടുത്തി.വിവിധ ഭക്ത സംഘടനകളും പള്ളി മാനേജിങ്കമ്മിറ്റിയും അച്ഛന് ഉപഹാരങ്ങളും സമർപ്പിച്ചു.
ആത്മീയകാര്യങ്ങളിൽ വിശ്വാസ ആചാരാനുഷ്ഠാനങ്ങൾ വ്യതിചലിക്കാതെ പാരമ്പര്യവും തനിമയും നിലനിർത്തി തികച്ചും സമാധാനപരമായ അന്തരീക്ഷത്തിൽ കൃത്യനിഷ്ഠയുള്ള അച്ചന്റെ ശുശ്രൂഷ രീതികളെ പങ്കെടുത്തവർ എടുത്തുപറയുകയുണ്ടായി.
പള്ളിയിൽ നിലനിൽക്കുന്ന സമാധാനം ഒത്തൊരുമയും നിലനിർത്തി ഇടവകയുടെ പുരോഗതിക്കും ഉന്നമനത്തിനും ആത്മീയ ഉണർവിനും ആയി തുടർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കണം എന്ന് അച്ചൻ മറുപടി പ്രസംഗത്തിൽ ഇടവക അംഗങ്ങളെ ഓർമ്മിപ്പിച്ചു. കഴിഞ്ഞവർഷങ്ങളിൽ തന്നോടു കാണിച്ച സ്നേഹത്തിനും സഹകരണത്തിനും കരുതലും താനെന്നും കടപ്പെട്ടിരിക്കുന്നു എന്ന് അച്ചന്റെ മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.
ഷിബി പോൾ
മീഡിയ കോർഡിനേറ്റർ