
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ മാർ തോമാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ
- ststephenschurch
- 0
- on Sep 15, 2025
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ മാർ തോമാ ശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ ഞായറാഴ്ച (06-07-2025) വികാരി റവ.ഫാ. ജോയ്സൺ തോമസ് അച്ചന്റെ നേതൃത്വത്തിൽ നടത്തി. ഇടവകയുടെ സെന്റ് തോമസ് പ്രയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ നേർച്ചകൾ വിതരണംചെയ്തു.
യേശുക്രിസ്തുവിനുവേണ്ടി തന്റെ ജീവന് ത്യജിച്ച, മലങ്കരനസ്രാണിയെ ക്രിസ്തുവില്‍ ജനിപ്പിച്ച, പ്രേഷിതപ്രവര്‍ത്തനത്തിലൂടെ ഭാരതത്തിന്റെ അപ്പോസ്തോലനായി മാറിയ വിശുദ്ധ തോമ്മാശ്ലീഹായുടെ ഓര്‍മ്മ ദിനം ജൂലൈ 3. മൈലാപ്പൂരില്‍ AD 72 ൽ രക്തസാക്ഷിത്വം വരിച്ച കര്‍ത്തൃശിഷ്യനായ തോമാശ്ലീഹായുടെ ഭൗതിക തിരുശേഷിപ്പ് പിന്നീട് മെസപ്പോട്ടോമിയയിലെ എഡേസ്സയിലേക്ക് കൊണ്ടുപോയി. ആ ദിനമായ ജൂലൈ മൂന്നാണ് സെന്റ് തോമസ് ദിനമായി മലങ്കര ഓര്‍ത്തോഡോക്സ് സഭ ആചരിച്ചുവരുന്നത്.
“എന്റെ കര്‍ത്താവും എന്റെ ദൈവവുമേ” എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തി തന്റെ ഗുരുവിന്റെ തിരുമുറിവുകളില്‍ സ്പര്ശിക്കുവാന് ഭാഗ്യം ലഭിച്ച തോമാശ്ലീഹാ, നമ്മുടെ കര്‍ത്താവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സാക്ഷ്യം ലോകത്തിന് മുഴുവനായി പകര്‍ന്നു നല്‍കുകയായിരുന്നു.





