
മർത് മറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളന
- ststephenschurch
- 0
- on Sep 15, 2025
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ മർത് മറിയം വനിതാ സമാജത്തിന്റെ വാർഷിക സമ്മേളനത്തിൽ ഭദ്രാസന മർത് മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ പൊന്നാടയും, മോമെന്റോയും നൽകി 70 വയസ്സിനു മുകളിൽ പ്രായമുള്ള അംഗങ്ങളെ ആദരിച്ചു വരുന്നു. ഈ വർഷം ജനക്പുരിയിലെ മാർ ഗ്രീഗ്ഗോറിയോസ് പള്ളിയിൽ വച്ച് നടന്ന വാർഷിക ഏകദിന സമ്മേളനത്തിൽ നമ്മുടെ ഇടവകയിലെ രണ്ട് അംഗങ്ങളെ സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തതുകൊണ്ട് മർത് മറിയം വനിതാ സമാജത്തിന്റെ കേന്ദ്ര കമ്മിറ്റിയുടെ പേരിൽ അവരെ ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ വികാരി റവ. ഫാ. ജോയ്സൺ തോമസ് അച്ചൻ ശ്രീമതി മറിയാമ്മ ജോർജ്ജിനെയും, ശ്രീമതി ലില്ലിക്കുട്ടി തങ്കച്ചന് വേണ്ടി (തങ്കച്ചൻ എ) ആദരിക്കുന്നു.

