ഒന്നാം സ്ഥാനം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് നോയിഡ കരസ്ഥമാക്കി

ന്യൂഡൽഹി : ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെ
രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ വിജയിയായി ജോബ് മാർ പീലക്സിനോസ് എവറോളിംഗ് ട്രോഫിയും Rs.10001/- ക്യാഷ് പ്രൈസും മെമെന്റോയും നേടി ഒന്നാം സ്ഥാനം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് നോയിഡ കരസ്ഥമാക്കി, 7501 ക്യാഷ് പ്രൈസും മെമെന്റോയും നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് സരിതാ വിഹാർ, 5001 ക്യാഷ് പ്രൈസും മെമെന്റോയും നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് സെന്റ് മേരീസ്‌ ഓർത്തഡോക്സ് ചർച്ച് ഫരീദാബാദ്. ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപ൯ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്ത് അധ്യക്ഷ പ്രസംഗം നടത്തി.ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ് സ്വാഗത പ്രസംഗവും,അനുമോദന സന്ദേശം റവ. ഫാ. ജയ്സൺ ജോസഫ്( അസിസ്റ്റന്റ് വികാരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, ഹൌസ് ഖാസ്)നൽകി, പ്രിൻസ് കോശി ഡാനിയേൽ നന്ദി വോട്ട് പറഞ്ഞു. റവ. ഫാ. സുബിൻ ഡാനിയേൽ, റവ. ഫാ. സുമോദ് ജോൺ സാമൂവൽ,റവ. ഫാ. ജെയ്സൺ ജോസഫ്, റവ. ഫാ. മാത്യൂ വർഗീസ്,റവ. ഫാ. ചെറിയാൻ ജോസഫ്, ബ്രദർ ഫെബിൻ മാത്യൂ ഫിലിപ്പ്, ബ്രദർ ഗീവർഗീസ് ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു, ഡൽഹി ഭദ്രാസനത്തിലെ ഒൻപതു ഇടവകകളിലെ ഗായക സംഘങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തു. പ്രോഗ്രാം കൺവീനേഴ്‌സ്ന്മാർ സി. ഐ. ഐപ്പ്, ജയ്മോൻ ചാക്കോ, പ്രിൻസ് കോശി ഡാനിയേൽ, സ്റ്റെഫിൻ സി സജി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *