*ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിന ആഘോഷം സെപ്റ്റംബർ 28 ന്*

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിന ആഘോഷം സെപ്റ്റംബർ 28 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനയ്ക്കുശേഷം 10 മണിയോടുകൂടി തുടക്കം കുറിക്കും. പ്രൊഫസർ ജോൺ വർഗ്ഗീസ് (പ്രിൻസിപ്പാൾ സെന്റ് സ്റ്റീഫൻസ് കോളേജ്, ഡൽഹി) മുഖ്യാതിഥിയായിരിക്കും. തുടർന്ന് എം ജി ഒ സി എസ് എം അംഗമായ അലൻ കെ സജിയുടെ സോളോ സോങ്, മാർ ഗ്രിഗോറിയോസ് പ്രാർത്ഥന ഗ്രൂപ്പിന്റെ അംഗമായ ജൂനാ മേരി നിബുവിന്റെ സോളോ ഡാൻസ്, സെന്റ് ജോൺസ് പ്രാർത്ഥന ഗ്രൂപ്പിന്റെ അംഗങ്ങളുടെ സംഘഗാനം, സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെ മ്യൂസിക്കൽ കച്ചേരി, സെന്റ് മേരിസ് പ്രാർത്ഥന ഗ്രൂപ്പ് അംഗമായ സ്റ്റീവ് ജോർജ് വർഗീസിന്റെ കീബോർഡ് വായന(Organ Playing), മർത്തമറിയം വനിത സമാജത്തിന്റെ സ്കിറ്റ്, സെന്റ് തോമസ് പ്രാർത്ഥന ഗ്രൂപ്പ് അംഗങ്ങളുടെ മാർഗ്ഗം കളി, സെന്റ് ഡയനേഷ്യസ് പ്രാർത്ഥന ഗ്രൂപ്പ് അംഗങ്ങളുടെ മൈം ആക്ട്, ഗ്രൂപ്പ് സോങ്സ്, സെന്റ് ജോർജ്ജ് പ്രാർത്ഥന ഗ്രൂപ്പ് അംഗങ്ങളുടെ സ്കിറ്റ്, യുവജന പ്രസ്ഥാന അംഗങ്ങളുടെ ഗ്രൂപ്പ് സോങ്സ്, മാർത്ത മറിയം സമാജം അംഗങ്ങൾക്കായി നടത്തിയ എക്സാമിനു വിജയികളായവർക്ക് സമ്മാനവിതരണം എന്നിവ ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു. ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, എക്സിക്യൂട്ടീവ് /മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കൺവീനർമാരായ എബി മാത്യൂ, ജോബിൻ റ്റി മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *