*Donation of food is the greatest donation*
*അന്നദാനം മഹാദാനം* അന്നമാണ് ഭൂമിയില്‍ ജീവനെ നിലനിര്‍ത്തുന്നത്. അന്നം തന്നെ ആത്മാവ് എന്നു പറയുന്നതും അതുകൊണ്ടാണ്. അത്രയും മഹത്തായ അന്നത്തെ ദാനം ചെയ്യുന്നത് അതീവ പുണ്യമാകുന്നു. എല്ലാ ജീവികളുടെയും പരിതാപകരമായ അവസ്ഥയാണ് ആഹാരമില്ലായ്മ. വിശപ്പ് ഒരു മഹാവ്യാധി തന്നെയാണ്. വിശക്കുന്ന വയറിനു ആഹാരം കൊടുക്കുന്നത് മറ്റേതൊരു പുണ്യപ്രവര്‍ത്തിയെക്കാളും മഹത്തരമാകുന്നു. വയറു നിറയെ ആഹാരം കഴിക്കുമ്പോള്‍ ഒരാള്‍ പൂര്‍ണതൃപ്തനാകുന്നു. ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയുടെചാരിറ്റിപ്രവർത്തനത്തിന്റെ ഭാഗമായി (06-04-2025) അന്നദാനം നടത്തി.
Read More
Hail Catholics
ജയ് ജയ് കതോലിക്കോസ് കാതോലിക്ക ദിനം – ഏപ്രിൽ 06, 2025 ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പളളിയിൽ മലങ്കര സഭയോടും മാർത്തോമ്മയുടെ സിംഹാസനത്തോടും,ആ പരിശുദ്ധ സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായോടും, ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയോടും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിനോടും, സുന്നഹദോസിൽ അംഗങ്ങളായിരിക്കുന്ന അഭി. മെത്രാപ്പോലീത്താമാരോടും ഉള്ള അചഞ്ചലമായ കൂറും വിശ്വാസവും ഭക്തിയും ആദരവും ആവർത്തിച്ച് ഉറപ്പിച്ച് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, […]
Read More