
Malankara Orthodox Church Delhi Diocese Metropolitan Dr. Dr. Malankara Orthodox church marking the beginning of this year’s Bible convention at St. Stephen’s Orthodox Parish.
- ststephenschurch
- 0
- on Jan 15, 2025
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓ൪ത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ബൈബിള്‍ കൺവെ൯ഷന് ആരംഭം കുറിച്ചുകൊണ്ട് മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും കൺവൻഷൻ ഉദ്ഘാടനം ചെയ്തു. തുട൪ന്ന് റവ. ഫാ. വർഗീസ് മാത്യു (സുനിൽ അച്ചൻ) സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി ചെമ്മണ്ണൂർ,ധൃാന പ്രസംഗം നയിച്ചു. ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ഗാസിയബാദ് സെന്റ് തോമസ് ഇടവക വികാരി റവ. ഫാ. ബിജു ഡാനിയേൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ചെറിയാൻ ജോസഫ്, മയൂർവിഹാർ ഫേസ് ത്രീ സെന്റ് ജെയിംസ് ഇടവക വികാരി റവ. ഫാ. ജോൺ കെ സാമുവേൽ എന്നിവർ സന്നിഹിതരായിരുന്നു. ഇടവക ഗായകസംഘം ഭക്തിഗാനങ്ങൾ ആലപിക്കുകയും ബൈബിൾ കൺവെൻഷനെ ഭക്തിനിർഭരമാക്കി.







