
The memorial feast of St. Stephen’s
- ststephenschurch
- 0
- on Feb 19, 2025
*ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ മാ൪ സ്തേഫാനോസ് സഹദായുടെ ഓ൪മ്മപ്പെരുന്നാൾ 2025 ജനുവരി 05 മുതൽ ജനുവരി 12-ാം തീയതി വരെ നടക്കും.* നൃൂഡൽഹി : ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശ്ശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മു൯പനും, പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2025 ജനുവരി 05 മുതൽ ജനുവരി 12-ാം തീയതി വരെയുള്ള ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയായി കുന്നംകുളം ഭദ്രാസനാധിപ൯ അഭി. ഡോ. ഗീവർഗ്ഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുവാൻ കർത്താവിൽ ശരണപ്പെടുന്നു. പെരുന്നാൾ ശുശ്രൂഷകളിൽ ഏവരും പ്രാർത്ഥനാപൂർവ്വം നേർച്ച കാഴ്ചകളോടുകൂടി വന്നു സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ കർത്തൃനാമത്തിൽ സാദരം ക്ഷണിച്ചുകൊള്ളുന്നു
















