
The memorial feast of St. Stephen’s
- ststephenschurch
- 0
- on Feb 21, 2025
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും ശെമ്മാശ്ശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മു൯പനും, പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2025 ജനുവരി 05 മുതൽ ജനുവരി 12-ാം തീയതി വരെയുള്ള ദിവസങ്ങളിൽ പെരുന്നാൾ ശുശ്രൂഷക്കായി മുഖ്യാകാർമ്മികത്വം വഹിക്കുന്ന കുന്നംകുളം ഭദ്രാസനാധിപ൯ അഭി. ഡോ. ഗീവർഗ്ഗിസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായെ ഇടവകയുടെ വികാരി റവ. ഫാ. ജോയ്സൺ തോമസ് അച്ചന്റെയും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും, പെരുന്നാൾ കൺവീനർമാരുടെയും നേതൃത്വത്തിൽ ഇടവകയിലേക്ക് സ്വീകരിക്കുന്നു.
ഷിബി പോൾ മുളന്തുരുത്തി








