
Hail Catholics
- ststephenschurch
- 0
- on Apr 08, 2025
ജയ് ജയ് കതോലിക്കോസ്
കാതോലിക്ക ദിനം – ഏപ്രിൽ 06, 2025 ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് പളളിയിൽ മലങ്കര സഭയോടും മാർത്തോമ്മയുടെ സിംഹാസനത്തോടും,ആ പരിശുദ്ധ സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായോടും, ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയോടും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിനോടും, സുന്നഹദോസിൽ അംഗങ്ങളായിരിക്കുന്ന അഭി. മെത്രാപ്പോലീത്താമാരോടും ഉള്ള അചഞ്ചലമായ കൂറും വിശ്വാസവും ഭക്തിയും ആദരവും ആവർത്തിച്ച് ഉറപ്പിച്ച് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്, ബഹുമാനപ്പെട്ട ഇടവക വികാരി റവ. ഫാ. ജോയ്സണും, ഇടവക സെക്രട്ടറി സി. ഐ ഐപ്പ് കാതോലിക്കാ ദിന പ്രതിജ്ഞ ചൊല്ലികൊടുത്തു.



















