
Donation of food is the greatest donation
- ststephenschurch
- 0
- on Feb 19, 2025
*അന്നദാനം മഹാദാനം*
അന്നമാണ് ഭൂമിയില്‍ ജീവനെ നിലനിര്‍ത്തുന്നത്. അന്നം തന്നെ ആത്മാവ് എന്നു പറയുന്നതും അതുകൊണ്ടാണ്. അത്രയും മഹത്തായ അന്നത്തെ ദാനം ചെയ്യുന്നത് അതീവ പുണ്യമാകുന്നു. എല്ലാ ജീവികളുടെയും പരിതാപകരമായ അവസ്ഥയാണ് ആഹാരമില്ലായ്മ. വിശപ്പ് ഒരു മഹാവ്യാധി തന്നെയാണ്. വിശക്കുന്ന വയറിനു ആഹാരം കൊടുക്കുന്നത് മറ്റേതൊരു പുണ്യപ്രവര്‍ത്തിയെക്കാളും മഹത്തരമാകുന്നു. വയറു നിറയെ ആഹാരം കഴിക്കുമ്പോള്‍ ഒരാള്‍ പൂര്‍ണതൃപ്തനാകുന്നു. ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയുടെ ചാരിറ്റി പ്രവർത്തന ഭാഗമായി വികാരി റവ. ഫാ. ജോയ്സൺ തോമസ് അച്ചന്റെയും, ചാരിറ്റി കൺവീനർ അനീഷ് തോമസിന്റെയും നേതൃത്വത്തിൽ നടത്തി.











