
Delhi Diocese Akhila Malankara Orthodox Ministry Group (AMOS) One Day Conference
- ststephenschurch
- 0
- on Dec 19, 2024
ഡൽഹി ഭദ്രാസന അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷകസംഘം (ആമോസ്) ഏകദിന സമ്മേളനം ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് 26-08-2024 തിങ്കളാഴ്ച നടത്തി ഡൽഹി ഭദ്രാസനാധിപ൯ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു റവ. ഫാ. പി. എ ഫിലിപ്പ് (ഡയറക്ടർ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പ്) മുഖ്യ ചിന്താവിഷയമായ നിശ്ചലമായിരിക്കുക ഞാൻ ദൈവമാണെന്ന് അറിയുക ( സങ്കീർത്തന പുസ്തകം 46:10) ആസ്പദമാക്കി ക്ലാസുകൾക്ക് നേതൃത്വം നൽകി, പാട്ട് സെഷൻ റവ. ഫാ. അൻസൽ ജോൺ നയിച്ചു. ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുമായി വന്ദ്യ വൈദികർ ശ്രേഷ്ഠരായ റവ. ഫാ. ജോൺ കെ സാമുവൽ, റവ. ഫാ. ബിജു ഡാനിയേൽ, റവ. ഫാ.സജോയി സാമുവൽ,റവ. ഫാ. നൈനാൻ ഫിലിപ്പ്, റവ. ഫാ. ബിനിഷ് ബാബു, റവ. ഫാ. സജു തോമസ്, റവ. ഫാ. റ്റി ജെ ജോൺസൻ, റവ. ഫാ. ഡോ. റിനിഷ് വർഗീസ്, റവ. ഫാ.എബിൻ പി ജേക്കബ്ബ്, റവ. ഫാ. ജോൺ കെ ജേക്കബ്ബ്, റവ. ഫാ.പത്രോസ് ജോയ്,റവ. ഫാ. ഗീവർഗീസ് കെ, റവ. ഫാ. തോമസ് ജോൺ എന്നിവർ സന്നിഹിതരായിരുന്നു. നൂറ്റമ്പതിലോളം ആമോസ് അംഗങ്ങളും പങ്കെടുത്തു, ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, മാനേജിംഗ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് എല്ലാം ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി. ഇടവക സെക്രട്ടറി കോശി പ്രസാദ് സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.























