
The Job Mar Pelaxinos Memorial Music Talent Meet Competition
- ststephenschurch
- 0
- on Dec 19, 2024
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെ
രണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ
പന്ത്രണ്ടാമത് വാർഷിക ആഘോഷം 2024 നവംബർ 24 ന് നടത്തപ്പെടുന്നു. മുഖ്യപ്രഭാഷകനായി മലങ്കര മൽപാൻ ഡോ. ജോൺസ് കോനാട്ട് റീഷ് കോറെപ്പിസ്കോപ്പ, മെമ്മോറിയൽ പ്രസംഗം റവ. ചെറിയാൻ ജോസഫ് ( അസിസ്റ്റന്റ് വികാരി സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക, ഗാസിയാബാദ്) എന്നിവർ പങ്കെടുക്കുന്നു. ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം റവ. ഫാ. പി. എ ഫിലിപ്പ് (ഡയറക്ടർ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പ്) നിർവ്വഹിച്ചു. ഇടവക വികാരി ഫാ. ജോയ്സൺ തോമസ്,അനീഷ് പി ജോയ്, കോശി പ്രസാദ്, ജോബിൻ റ്റി മാത്യൂ,ജയ്‌മോൻ ചാക്കോ എന്നിവർ സമീപം.










